National

‘500 രൂപ നോട്ടുകളുള്ള കേക്ക്’ പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് സുഹൃത്തുക്കള്‍ നല്‍കിയ കിടിലന്‍ സര്‍പ്രൈസ്

ബര്‍ത്ത് ഡേയ്ക്കും വാലന്റൈന്‍സ് ഡേയ്ക്കുമൊക്കെ പ്രിയപ്പെട്ടവര്‍ക്ക് വലിയ സര്‍പ്രൈസുകള്‍ ചിലര്‍ നല്‍കാറുണ്ട്. ഡയമണ്ടിന്‍രെയും സ്വര്‍ണ്ണത്തിന്‍രെയുമൊക്കെ മോതിരവും ഐഫോണുമൊക്കെയാകും പ്രിയപ്പെട്ടവര്‍ക്ക് ചിലര്‍ കേക്കിനുള്ളില്‍ ഒളിച്ച് വെച്ച് വന്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിക്കുന്നത്. ഇപ്പോഴിതാ നല്ല കുറച്ച് സുഹൃത്തുക്കള്‍ കേക്കിനുള്ളില്‍ വലിയ നോട്ടു കെട്ടുകള്‍ വെച്ച് ഒരു യുവതിയെ ഞെട്ടിച്ചിരിക്കുന്നതിന്‍രെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ‘500 രൂപ നോട്ടുകളുള്ള കേക്ക്” എന്ന ക്യാപ്ക്ഷനോടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ജന്മദിനആശംസകള്‍ പാടുകയും യുവതി കേക്ക് മുറിക്കുകയുമാണ്. പെട്ടെന്ന് യുവതിക്ക് കേക്കില്‍ എന്തോ ഉണ്ടെന്ന് മനസിലാകുന്നു. കേക്കിന്‍രെ അംശങ്ങളൊന്നും പറ്റാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ വളരെ സൂക്ഷ്മതയൊടെയാണ് 500 രൂപയുടെ 29 നോട്ടുകള്‍ സുഹൃത്തുക്കള്‍ വെച്ചത്. 14,500 രൂപയായിരുന്നു കേക്കിനുള്ളില്‍ ഉണ്ടായിരുന്നത്. കേക്കിനുള്ളില്‍ സുഹൃത്തുക്കള്‍ ഒളിപ്പിച്ച സ്‌നേഹ സമ്മാനം കണ്ട് യുവതി ഞെട്ടുന്നുണ്ട്. പണം കൊണ്ടല്ല. നല്ല മനസുള്ള ഒരു കൂട്ടം സുഹൃത്തുക്കളാല്‍ നിങ്ങളുടെ ജീവിതം തന്നെ സമ്പന്നമായെന്ന് വീഡിയോ കണ്ടവരെല്ലാം കമന്റിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *