ഒഡീഷ; ദാന ചുഴലിക്കാറ്റ് ബാധിക്കപ്പെട്ടത് 35.95 ലക്ഷം ജനങ്ങളെയാണെന്ന് റിപ്പോര്‍ട്ട്. ഒഡീഷയിലെ മാത്രം കണക്കാണിത്. ദാന ഏറ്റവും കൂടുതല്‍ ബാധിച്ചത് ഒഡീഷയെയും പശ്ചിമ ബംഗാളിനെ ചിലയിടങ്ങളെയുമായിരുന്നു. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പു ണ്ടായതിനാല്‍ തന്നെ മുന്‍കരുതല്‍ നപടി ,സര്‍ക്കാര്‍ വളരെ ശക്തമാക്കിയിരുന്നു. 14 ജില്ലകളില്‍ വെള്ളപ്പൊക്കം ബാധിച്ചുവെന്ന് സംസ്ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് 8,10,896 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും പൂജാരി പറഞ്ഞു.
ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായത് കേന്ദ്രപാറ, ബാലസോര്‍, ഭദ്രക് എന്നിവിടെയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലായെന്നത് വളരെ ആശ്വാസവും സന്തോഷവുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പോളിത്തീന്‍ ഷീറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ദന ചുഴലിക്കാറ്റ് 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 108 ബ്ലോക്കുകള്‍ക്ക് കീഴിലുള്ള 1,671 ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ പ്രത്യക്ഷമായി ബാധിച്ചു.
ചുഴലിക്കാറ്റും തുടര്‍ന്നുള്ള വെള്ളപ്പൊക്കവും കാരണം ഇതുവരെ 5,840 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. കൂടാതെ വന്‍ തോതില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നദികളിലെ ജലനിരപ്പ് എപ്പോഴും ഉയര്‍ന്ന തോതിലാണെന്നും ജനങ്ങള്‍ക്ക് എല്ലാവിധ ജാഗ്രത നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.