ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന വാർത്ത പുറത്തുവരാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇതിനോട് താരങ്ങൾ ഇതുവരെയും പ്രതികരിക്കാൻ തയാറായിട്ടില്ല. എങ്കിലും താരങ്ങൾ തമ്മിൽ മുട്ടനടിയാണെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ, നടിയും മോഡലുമായ നിമ്രത് കൗറുമായുള്ള അഭിഷേക് ബച്ചന്റെ സൗഹൃദമാണ് താരദമ്പതികളുടെ അകൽച്ചയ്ക്ക് കാരണമെന്നാണ് സൂചന.
അതേസമയം, പാപ്പരാസികളുടെ ഈ കണ്ടെത്തലിനോട് പ്രതികരിച്ചു കൊണ്ട് നിമ്രത് കൗറും രംഗത്തെത്തിയിട്ടുണ്ട്. “ആളുകൾ ഇത്തരത്തിലുള്ള ഗോസിപ്പ് പടച്ചുവിടുന്നതിനെ തടയാൻ തനിക്കൊന്നും ചെയ്യാനാവില്ല. ആളുകള്‍ക്ക് എന്തുവേണമെങ്കിലും പറയാം. എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത്തരം ഗോസിപ്പുകളുടെ പിന്നാലെ പോകുന്നില്ലെന്നും തന്റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നതെന്നും നിമ്രത് കൗര്‍ പറയുന്നു”.
ദസ്വി സിനിമയുടെ സെറ്റിലാണ് അഭിഷേക് ബച്ചനും നിമ്രത് കൗറും ആദ്യമായി പരിചയപ്പെടുന്നത്. അധികം വൈകാതെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. എന്നാൽ പല കാര്യങ്ങളിലും പരസ്പരം അഭിനന്ദിക്കാൻ തുടങ്ങിയതോടെ ഗോസിപ്പുകളും കൂടെ പടരുകയായിരുന്നു.