വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാർ കാർഡ് : സുപ്രീംകോടതി

പ്രായം നിർണയിക്കാൻ ആധാർ കാർഡ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

സുപ്രീംകോടതി
സുപ്രീംകോടതി

ന്യൂഡൽഹി : പ്രായം നിർണയിക്കാൻ ആധാർ കാർഡ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വയസ്സ് തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിക്കാനാവില്ല. പ്രായം നിർണയിക്കുന്നതിനുള്ള രേഖയായി ആധാർ കാർഡിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം.

യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ 2023 ലെ സർക്കുലർ നമ്പർ 8 പ്രകാരം ഒരാളുടെ വ്യക്തിത്വം നിർണയിക്കാൻ ആധാർ കാർഡ് രേഖയായി സമർപ്പിക്കാൻ സാധിക്കും. എന്നാൽ പ്രായം നിർണയിക്കാൻ ആധാർ കാർഡ് അംഗീകരിക്കാൻ ആകില്ല. യഥാർത്ഥ ജനനത്തീയതിയുടെ തെളിവല്ല ആധാർ കാർഡെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

2015 ൽ നടന്ന ഒരു വാഹനാപകടത്തെ തുടർന്നുള്ള കേസിലായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമർശം. മരിച്ച വ്യക്തിയുടെ പ്രായം പരിഗണിക്കാൻ ആധാർ കാർഡ് ഉപയോഗിക്കാമെന്നായിരുന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി അറിയിച്ചിരുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 94 പ്രകാരം സ്‌കൂൾ സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ജനന തീയതി പ്രായം പരിഗണിക്കാനുള്ള രേഖയായി അംഗീകരിക്കണം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments