ചെന്നൈ – കോട്ടയം റൂട്ടില്‍ ദീപവലി സ്പെഷ്യല്‍ ട്രെയിൻ (Train No 06091)

Train No 06091 Dr MGR Chennai Central kottayam Festival special train

കോട്ടയം: ദീപാവലിസമയത്തെ തിരക്ക് പരിഗണിച്ച് ചെന്നൈ – കോട്ടയം റൂട്ടിൽ പ്രത്യേക ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഇന്ന് രാത്രി 11:20 ന് ട്രെയിൻ പുറപ്പെടും. നാളെ ഉച്ചയ്ക്ക് 01:55 ന് കോട്ടയത്ത് എത്തും. തിരികെ കോട്ടയത്തുനിന്ന് ചെന്നൈയിലേക്കുള്ള സർവീസ് നാളെ വൈകുന്നേരം 04:45ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 08:20ന് ചെന്നൈയിൽ എത്തും. (Train No 06091 Dr MGR Chennai Central kottayam Festival special train)

ഒരു എസി ത്രീ ടയർ കോച്ച്, 8 സ്ലീപ്പർ ക്ലാസ് കോച്ച്, 10 ജനറൽ സെക്കന്റ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായുള്ള രണ്ട് കോച്ചുകൾ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.

Train No 06091 stations and schedule

06091 ചെന്നൈ – കോട്ടയം ട്രെയിൻ എം ജി ആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാത്രി 11:20നാണ് പുറപ്പെടുക. തുടർന്ന് തിരുവള്ളൂർ – 00:03, അറക്കോണം ജങ്ഷൻ – 00:28, കട്പാടി ജങ്ഷൻ – 01:23, ജോളാർപേട്ട ജങ്ഷൻ – 02:38, സേലം ജങ്ഷൻ – 04:52, ഇറോഡ് ജങ്ഷൻ – 05:55, തിരുപ്പൂർ – 06:58, കോയമ്പത്തൂർ ജങ്ഷൻ – 07:57, പാലക്കാട് ജങ്ഷൻ – 09:25, തൃശൂർ – 10:57, ആലുവ – 11:53, എറണാകുളം ടൗൺ- 12:10, എറ്റുമാനൂർ – 01:13 സ്റ്റേഷനുകൾ പിന്നിട്ട് 01:55ന് കോട്ടയത്ത് എത്തിച്ചേരും.

06092 കോട്ടയം – ചെന്നൈ ട്രെയിൻ ഞായറാഴ്ച 16:45നാണ് പുറപ്പെടുക. തുടർന്ന് എറ്റുമാനൂർ – 16:58, എറണാകുളം നോർത്ത് – 18:05, ആലുവ – 18:33, തൃശൂർ – 20:10, പാലക്കാട് ജങ്ഷൻ – 21:30, കോയമ്പത്തൂർ ജങ്ഷൻ – 23:07, തിരുപ്പൂർ – 23:55, ഇറോഡ് ജങ്ഷൻ – 00:45, സേലം ജങ്ഷൻ – 01:47, ജോളാർപേട്ട ജങ്ഷൻ – 04:43, കട്പാടി ജങ്ഷൻ – 05:48, അറക്കോണം ജങ്ഷൻ – 06:43, തിരുവള്ളൂർ – 07:08, പെരമ്പൂർ – 07:38 സ്റ്റേഷനുകൾ വഴി 08:20ന് എം ജി ആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിച്ചേരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments