ഇന്നും മഴ തുടരും; 8 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Rain weather

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ മധ്യകേരളത്തിലെ മലയോര പ്രദേശങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജാഗ്രതാ നിർദ്ദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് നാളെ വരെ തെക്കൻ കേരളത്തിൽ അനുകൂലമായി തുടരാൻ സാധ്യതയുണ്ട്.

തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയും തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചക്രവാത ചുഴിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments