
ഇന്ത്യയിൽ കൂടുതൽ ആപ്പിൾ സ്റ്റോർ ആരംഭിക്കാൻ പദ്ധതി; ടിം കുക്ക്
രാജ്യത്തു കൂടുതൽ ആപ്പിൾ സ്റ്റോർ ആരംഭിക്കാൻ പദ്ധതിയിട്ട് കമ്പനി സി ഇ ഓ ടിം കുക്ക്. ഇന്ത്യയിൽ 2023ൽ ആരംഭിച്ച 2 ആപ്പിൾ സ്റ്റോറുകളുടെ വൻ വിജയത്തിന് പിന്നാലെയാണ് കൂടുതൽ ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കാനുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുന്നത്. ബെംഗളുരു, പുനൈ, ഡൽഹി-എൻസിആർ, മുംബൈ എന്നിവിടങ്ങളിൽ ആരംഭിക്കുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ തന്നെ ഐ ഫോൺ 16 സീരീസിന്റെ എല്ലാ ഫോണുകളും ഇപ്പോൾ രാജ്യത്ത് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു എന്ന് കമ്പനി അധികൃതർ അറിയിച്ചു.
2023 ഏപ്രിലിലാണ് മുംബൈയിലെ ബികെസിയിൽ ആദ്യമായി ആപ്പിൾ തങ്ങളുടെ നേരിട്ടുള്ള വിൽപനകേന്ദ്രം ആരംഭിച്ചത്. തൊട്ടു പിന്നാലെ തന്നെ ന്യൂ ഡൽഹിയിലും ആരംഭിച്ചിരുന്നു. വിസ്മയം തീർത്തുകൊണ്ട് ഐ ഫോൺ 15, 16 സീരീസ് ആദ്യ വില്പനദിനത്തിൽ തന്നെ ഞെട്ടിച്ചുകൊണ്ട് ആപ്പിൾ സ്റ്റോറുകളിൽ ആളുകളുടെ വൻ നിര തന്നെ ആയിരുന്നു. മറ്റു സംസ്ഥാനാതാനങ്ങളിൽ നിന്ന് വരെ ഫോൺ വാങ്ങിക്കുന്നതിനായി ആളുകൾ എത്തി തുടങ്ങിയതോടെ കൂടുതൽ ഔട്ലെറ്റുകൾ ആരംഭിക്കുന്നതിനായിട്ടുള്ള ചർച്ചകൾക്ക് തുടക്കം ഇട്ടത്.
എല്ലാ സംസ്ഥാങ്ങളിലും ഓരോ ഔട്ലെറ്റുകൾ വീതം തുടങ്ങാനാണ് പദ്ധതി ഇടുന്നതെന്നും അറിയിച്ചു. തുടങ്ങുന്ന ഔട്ലെറ്റുകൾ നഗരങ്ങളുടെ കേന്ദ്രത്തിൽ തന്നെ ആയിരിക്കും കമ്പനി സി ഇ ഓ എന്നും അറിയിച്ചു.