പോക്കോ സി 75 ആഗോളതലത്തില്‍ അവതരിപ്പിച്ചു. ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ ഓഗസ്റ്റില്‍ പുറത്തിറക്കിയ റെഡ്മി 14 യുടെ റീ ബ്രാന്‍ഡ് പതിപ്പാണിത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന സ്മാര്‍ട്ട് ഫോണാണിത്. പോക്കോ സി75 ല്‍ മീഡിയ ടെക് ഹീലിയോ G8 അള്‍ട്രാ ചിപ്സെറ്റ് ആണ് സജ്ജീകരിച്ചിരിക്കുന്നത്.
8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ട്. ഹാന്‍ഡ്സെറ്റിന് 50 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 18വാട്ട് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,160 എംഎച്ച് ബാറ്ററിയും ഉണ്ട്. ഇത് ആന്‍ഡ്രോയിഡ് 14-ല്‍ പ്രവര്‍ത്തിക്കുന്നു, മുകളില്‍ ഷവോമിയുടെയുടെ പൈപ്പര്‍ ഒസ് സ്‌ക്രീനുമുണ്ട്.
പോക്കോ സി75ന്‍രെ വില, ലഭ്യത. 6 ജിബി+125 ജിബി റാമിനും സ്റ്റോറേജുമുള്ള പോക്കോ സി 75ന്‍രെ വില ഏകദേശം 9,170 രൂപ മുതല്‍ ആരംഭിക്കുന്നു. 8 ജിബി+256 ജിബി വേരിയന്റിലും ഈ ഹാന്‍ഡ്സെറ്റ് ലഭ്യമാണ്, അതിന്റെ വില ഏകദേശം 10,900 രൂപയാണ്. പോക്കോ സി75 കറുപ്പ്, ഗോള്‍ഡ്, ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.