ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാത്തത് വഞ്ചന: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്

Kerala government secretariat

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച മൂന്നു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കാത്തത് ജീവനക്കാരോടുള്ള വഞ്ചനയെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്.

ധനവകുപ്പ് പുറപ്പെടുവിച്ച മൂന്നു ശതമാനം ക്ഷാമബത്ത ഉത്തരവില്‍ ഏത് കാലഘട്ടം മുതലുള്ളതാണെന്നു പോലും സൂചിപ്പിക്കുന്നില്ല. ജീവനക്കാര്‍ക്ക് കുടിശ്ശികയായ യാതൊരു ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ട തീയതി മുതല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങിയത്.

2024 ഏപ്രിലില്‍ അനുവദിച്ച രണ്ടു ശതമാനം ക്ഷാമബത്തയുടെയും കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. കുടിശ്ശിക നല്‍കാത്തതുകാരണം പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ ജീവനക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് മറ്റ് കേന്ദ്ര സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു മുടക്കവും കൂടാതെ ക്ഷാമബത്ത ലഭിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജീവനക്കാര്‍ക്ക് 2021 മുതലുള്ള കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്.

തികച്ചും ജനാധിപത്യ വിരുദ്ധമായ നിലപാട് പുനപരിശോധിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡ‍ന്റ് ടി.ഐ. അജയകുമാറും ജനറല്‍ സെക്രട്ടറി അജയ് കെ നായരും ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments