3% ക്ഷാമബത്ത (ഡിഎ) അനുവദിച്ചെങ്കിലും ഇതിന്റെ 40 മാസത്തെ കുടിശിക നൽകിയില്ലെങ്കിൽ സർക്കാർ ജീവനക്കാർക്കു നഷ്ടമാകുന്നത് ആയിരക്കണക്കിനു രൂപ. ഒരു ലക്ഷത്തിലേറെ നഷ്ടപ്പെടുന്ന ജീവനക്കാരുമുണ്ട്. 2021 ജൂലൈ 1 മുതൽ ശമ്പളത്തോടൊപ്പം കിട്ടേണ്ട 3% ഡിഎ ആണു മന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്നാണു പൊതുവായ വിലയിരുത്തൽ. ഡിഎ ആയതിനാൽ ആ ഗഡു തന്നെയാണെന്നു വ്യക്തം.
പെൻഷൻകാർക്കും നഷ്ടം
ക്ഷാമാശ്വാസ കുടിശിക വിതരണത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കാത്തതിനാൽ പെൻഷൻകാർക്കും വൻ തുക നഷ്ടപ്പെടും. ആറര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കുറഞ്ഞ പെൻഷൻ 11,500 രൂപയാണ്. കൂടിയ പെൻഷൻ 83,400 രൂപയും. 40 മാസത്തെ കുടിശികയായി പെൻഷൻകാർക്ക് 13,800 രൂപ മുതൽ 1,00,080 രൂപ വരെ ലഭിക്കേണ്ടതാണ്.
ഓരോ പെൻഷൻകാരനും 3 ശതമാനം ക്ഷാമ ആശ്വാസ വർധനവിലൂടെ 40 മാസത്തെ കുടിശികയായി ലഭിക്കേണ്ട തുക അറിയാം: അടിസ്ഥാന പെൻഷൻ, ക്ഷാമ ആശ്വാസം, 40 മാസത്തെ കുടിശിക എന്നീ ക്രമത്തിൽ
അടിസ്ഥാന പെൻഷൻ | ക്ഷാമ ആശ്വാസം (അടിസ്ഥാന പെൻഷൻ X 0.03) | 40 മാസത്തെ കുടിശിക |
11,500 | 345 | 13,800 |
18,000 | 540 | 21,600 |
24,400 | 732 | 29,280 |
28,500 | 855 | 34,200 |
37,300 | 1,119 | 44,760 |
45,900 | 1,377 | 55,080 |
53,500 | 1,605 | 64,200 |
59,600 | 1,788 | 71,520 |
63,000 | 1,890 | 75,600 |
74,200 | 2,226 | 89,040 |
77,500 | 2,325 | 93,000 |
83,400 | 2,502 | 1,00,080 |
ഡിഎ കുടിശിക ആവശ്യപ്പെട്ടു സർവീസ് സംഘടനകൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും കോടതിയെയും സമീപിച്ചതുകൂടി കണക്കിലെടുത്താണ് സർക്കാർ ഡിഎ പ്രഖ്യാപനങ്ങളിലും ഉത്തരവുകളിലും ഈ ഒളിച്ചുകളി തുടരുന്നത്.
ധനവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലാകട്ടെ ഏതു കാലയളവിലെ ഡിഎ ആണ് അനുവദിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. സർക്കാർ ഇനി പുറത്തിറക്കുന്ന ഉത്തരവിലും ഇതു സൂചിപ്പിക്കാൻ സാധ്യതയില്ല. ഏതു കാലയളവിലെ ഗഡുവാണു നൽകിയതെന്നു വ്യക്തമാക്കിയാൽ കുടിശിക നൽകാൻ സർക്കാർ ബാധ്യസ്ഥരാകും.
2021 ജനുവരിയിലെ 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ അർഹതപ്പെട്ട 39 മാസത്തെ കുടിശിക നിഷേധിച്ചത് വിവാദം ആയിരുന്നു.
ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുന്നതാണ് പതിവ്. 39 മാസത്തെ കുടിശിക നിഷേധിച്ച ബാലഗോപാലിൻ്റെ നടപടിക്കെതിരെ ജീവനക്കാർ പ്രതൃക്ഷ സമരങ്ങൾ സംഘടിപ്പിച്ചു. ലോക സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ ഈ വിഷയം ഉന്നയിച്ച് പ്രചരണവും നടത്തി. ദയനീയ പരാജയം ആയിരുന്നു ഇടത് മുന്നണിക്ക് ഉണ്ടായത്.
3 ശതമാനം ക്ഷാമബത്ത വർധനവിലൂടെ 40 മാസത്തെ കുടിശിക: തസ്തിക, അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, 40 മാസത്തെ കുടിശിക എന്നീ ക്രമത്തിൽ
തസ്തിക | അടിസ്ഥാന ശമ്പളം | ക്ഷാമബത്ത (അടിസ്ഥാന ശമ്പളം X .03) | 40 മാസത്തെ കുടിശിക |
ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സ് | 23,000 | 690 | 27,600 |
ക്ലാർക്ക് | 26,500 | 795 | 31,800 |
സിവില്‍ പോലീസ് ഓഫീസർ | 31,100 | 933 | 37,320 |
സ്റ്റാഫ് നഴ്സ് | 39,300 | 1,179 | 47,160 |
ഹൈ സ്കൂള്‍ ടീച്ചർ | 45,600 | 1,368 | 54,720 |
പോലീസ് എസ്.ഐ | 55,200 | 1,656 | 66,240 |
സെക്ഷൻ ഓഫീസർ | 56,500 | 1,695 | 67,800 |
എച്ച് എസ് എസ് ടി | 59,300 | 1,779 | 71,160 |
അണ്ടർ സെക്രട്ടറി | 63,700 | 1,911 | 76,440 |
എക്സിക്യൂട്ടീവ് എൻജിനീയർ | 85,000 | 2,550 | 1,02,000 |
സിവില്‍ സർജൻ | 95,600 | 2,868 | 1,14,720 |
ഡെപ്യൂട്ടി സെക്രട്ടറി | 1,07,800 | 3,234 | 1,29,360 |
ജോയിൻ്റ് സെക്രട്ടറി | 1,23,700 | 3,711 | 1,48,440 |
അഡീഷണല്‍ സെക്രട്ടറി | 1,40,500 | 4,215 | 1,68,600 |
Looting,ofpensionersandliving unofficiallyby our labours govt., respond, by exerccising their fraanchisein ensuing local body election