തേങ്കുറിശ്ശി ദുരഭിമാനക്കൊല; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍; വിധി തിങ്കളാഴ്ച

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലകേസിൽ ശിക്ഷ വിധിക്കുന്നത് ഒക്ടോബർ 28 തിങ്കളാഴ്ച. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സംഭവത്തിൽ തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന് പ്രതികൾ പ്രതികരിച്ചു. കോടതി കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

2020 ഡിസംബർ 25 നായിരുന്നു നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. മറ്റൊരു ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം നാളിലാണ് അനീഷ് കുത്തേറ്റ്‌ മരിച്ചത്. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും, ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

അതേസമയം, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലെന്നായിരുന്നു പ്രതിഭാഗ അഭിഭാഷകന്റെ വാദം. കരുതിക്കൂട്ടിയുള്ള, ക്രൂരമായ കൊലപാതകമല്ല എന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ആയതിനാൽ പ്രതികളെ വെറുതെ വിട്ടാല്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments