ടെക്സ്റ്റ് വാട്ടര്‍മാര്‍ക്ക് ചെയ്യുന്നതിനുള്ള ഒരു പുതിയ സാങ്കേതികവിദ്യയുമായി ഗൂഗിള്‍. വാട്ടര്‍മാര്‍ക്കിടാന്‍ പറ്റിയ ടൂളുമായി ഗൂഗിള്‍ എത്തി. സിന്‍ത് ഐഡി എന്ന് വിളിക്കപ്പെടുന്ന, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വാട്ടര്‍മാര്‍ക്കിംഗ് ടൂള്‍ ടെക്സ്റ്റ്, ഇമേജുകള്‍, വീഡിയോകള്‍, ഓഡിയോ എന്നിവയുള്‍പ്പെടെ വിവിധ രീതികളില്‍ ഉപയോഗിക്കാനാകും. നിലവില്‍, ഇത് ബിസിനസുകള്‍ക്കും ഡവലപ്പര്‍മാര്‍ക്കും ടെക്സ്റ്റ് വാട്ടര്‍മാര്‍ക്കിംഗ് ടൂള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
AI- ജനറേറ്റഡ് ഉള്ളടക്കം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന തരത്തില്‍ ടൂളിന്റെ വിപുലമായ സ്വീകാര്യതയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡവലപ്പര്‍മാര്‍ക്കും ബിസിനസുകള്‍ക്കും സൗജന്യമായിട്ടാകും ഇത് ലഭിക്കുന്നതെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചു. ജനറേറ്റീവ് ടൂള്‍കിറ്റിന് പുറമെ, ഗൂഗിളിന്റെ ഹഗ്ഗിംഗ് ഫേസ് ലിസ്റ്റിംഗില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.