വില്ലുപുരം: നടന്‍ വിജയ് രൂപീകരിച്ച പാര്‍ട്ടിയായി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം നാളെ. 2026ല്‍ മത്സരിക്കുമെന്ന് മുന്നേ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യങ്ങളും പാര്‍ട്ടിയുടെ തന്ത്രപ്രധാനമായ കാര്യങ്ങളൊന്നും പുറത്തുവലിട്ടിരുന്നില്ല. തമിഴകത്തിന്റെ എല്ലാമെല്ലാമായിരുന്ന തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം വളരെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഫെബ്രുവരി രണ്ടിനാണ് പാര്‍ട്ടി രൂപീകരിച്ചത്.
പിന്നീട് ഓഗസ്റ്റ് 22 ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടിയുടെ പതാകയും ദേശീയഗാനവും പുറത്തിറക്കിയിരുന്നു. ‘പിറപ്പോക്കും എല്ലാ ഉയിര്‍ക്കും” (ജന്മത്താല്‍ എല്ലാ ജീവികളും തുല്യരാണ്) എന്ന മുദ്രാവാക്യവും ഉണ്ട്. വിജയ് രാഷ്ട്രീയത്തി ലേയ്‌ക്കെത്തുന്നത് വെറുതെയല്ലെന്നും ഗൂഢ ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ജനങ്ങളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനമാണ് യഥാര്‍ത്ഥത്തില്‍ പ്രധാനമായതിനാല്‍ ഭാവിയില്‍ മുഖ്യമന്ത്രി പദംവരെ അലങ്കരിക്കാനാവും. സിനിമയില്‍ നിന്നെത്തുന്നതിനാല്‍ തന്നെ എംജിആറിനെയും ജയലളിതയെയും പോലെ ജനമനസ് കീഴടക്കാനും ജനകീയ മുഖ്യമന്ത്രിയാകാനും വിജയിക്ക് കഴിയുമോ എന്നതും ഏറെ ചിന്തനീയമാണ്.