ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷൻ മാധ്യമ അവാർഡ് എൻട്രികൾ ക്ഷണിച്ചു. 2024 – ൽ വോട്ടർമാർക്ക് “വിദ്യാഭ്യാസവും അവബോധവും” എന്നതുമായി ബന്ധപ്പെട്ട നൽകിയ വാർത്ത പ്രചാരണത്തിനാണ് അവാർഡ് നൽകുന്നത്. അച്ചടി മാധ്യമങ്ങൾ, ടെലിവിഷൻ, റേഡിയോ, ഓൺലൈൻ (ഇന്റർനെറ്റ്) / ഡിജിറ്റൽ മീഡിയ എന്നിവ ഉൾപ്പെടുത്തികൊണ്ടാണ് അവാർഡ് നൽകുക. 4 അവാർഡുകളാണ് നൽകുക.
തിരഞ്ഞെടുപ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഐടി ആപ്ലിക്കേഷനുകൾ, അദ്വിതീയ / വിദൂര പോളിംഗ് സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ , വോട്ടിംഗിന്റെയും രജിസ്ട്രേഷന്റെയും പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നിവയിലൂടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയ മികച്ച സംഭാവനകളെ അംഗീകരിക്കുന്നതിനാണ് അവാർഡുകൾ നൽകുന്നത്. കുടുതൽ വിവരങ്ങൾക്ക് ഇമെയിൽ media-division@eci.gov.in , ഫോൺ : 011-23052131