
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിന് മുന്‍പ് പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ.മുരളീധരനെ. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് ഇത് സംബന്ധിച്ചെഴുതിയ കത്ത് പുറത്തു വന്നു. കത്തില്‍ ബിജെപിക്കെതിരെ ക.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നും ഡിസിസി ഭാരവാഹികളുടെ പൊതു തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി യിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.
പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തേണ്ടത് വളരെ അത്യാവിശ്യമാണെന്നും കത്തില്‍ ആവിശ്യപ്പെടുന്നു. ഇടത് അനുഭാവി കളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാനാവൂ. മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്‌ഠേന കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതോടെ ദേശീയ നേതൃത്വവും ശരിവെയ്ക്കുകയായിരുന്നു. പിന്നീട് പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിച്ചതും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരുന്നു. കത്ത് പുറത്ത് വന്നതോടെ ഇനി കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് എന്താകുമെന്ന് കാത്തിരുന്ന് തന്നെ കാണാം.