അവോക്കാഡോ എന്ന പഴം കഴിച്ചിട്ടുള്ളവര്‍ക്ക് അറിയാം. വലിയ രുചിയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരു പോലെ കഴിക്കാവുന്ന പഴമാണിത്. ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെയെല്ലാം ഉറവിടമാണ് അവോക്കാഡോ. പതിവായി അവക്കാഡോ കഴിക്കുന്നവര്‍ക്ക് ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ എന്നിവ ലഭിക്കുന്നു. അവോക്കാഡോകളില്‍ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഈ പഴത്തില്‍ മഗ്‌നീഷ്യത്തിന്റെ പ്രതിദിന മൂല്യത്തിന്റെ 20 ശതമാനത്തിലധികം അടങ്ങിയിരിക്കുന്നു.പതിവായി അവക്കാഡോ കഴിക്കുന്നത് കലോറി ഗണ്യമായി കുറയ്ക്കാതെ തന്നെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കും. ദഹനത്തിന് ആവശ്യവും വയറിന് ഉപകാരപ്പെടുന്നതുമായ ട്രില്യണ്‍ കണക്കിന് മൈക്രോബയോട്ടിക്സ് അവോക്കാഡോയില്‍ ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. അവോക്കാഡോകളില്‍ ലുട്ടീന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്, ഇവ കാഴ്ചശക്തിയെ മെച്ചപ്പെടുത്തുന്നു.
അവോക്കാഡോകളിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സപ്ലിമെന്റുകളെക്കാള്‍ കൂടുതല്‍ ഫലം ചെയ്യുന്നു. പതിവായി അവോക്കാഡോ കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം അവോക്കാഡോയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കാനും പറ്റുന്ന എല്ലാത്തിലും മികച്ച് നില്‍ക്കുന്ന സൂപ്പര്‍ ഫുഡാണ് അവോക്കാഡോ.