കോയമ്പത്തൂര്‍: 20206 ല്‍ തമിഴ്‌നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരാണെന്ന് എടപ്പാടി കെ. പളനിസ്വാമി. തന്‍രെ പ്രവചനം സത്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ സ്റ്റാലിന്‍ തന്നെ ജ്യോതിഷിയെന്ന് വിളിച്ച് പരിഹസിച്ചതിന് മറുപടിയായിട്ടാണ് പളനിസ്വാമി ഇക്കാര്യം വെളിപ്പെടുത്തിയത്. എഐഎഡിഎംകെ ഉള്ളിടത്തോളം ഡിഎംകെയുടെ ഫോര്‍മുല പ്രവര്‍ത്തിക്കില്ല.
2026ല്‍ ഡിഎംകെ കുടുംബ ഭരണം അവസാനിപ്പിക്കും. എനിക്ക് നേതൃത്വ നിലവാരമില്ലെന്ന് സ്റ്റാലിന്‍ പറയുന്നു. എനിക്ക് നേതൃഗുണം ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ നാല് വര്‍ഷവും രണ്ട് മാസവും സര്‍ക്കാര്‍ നയിച്ചത്. എഐഎഡിഎംകെ ശക്തമായ സഖ്യം രൂപീകരിക്കും. ഞങ്ങള്‍ അത് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.