NationalPolitics

നമ്മളില്ലേ…. മഹാരാഷ്ട്രയില്‍ മത്സരിക്കാനില്ലെന്ന് എഎപി. സഖ്യത്തിനായി പ്രചാരണം നടത്തും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് എഎപി. പകരം പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനായി പ്രചാരണം നടത്തുമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കി. എംവിഎ സഖ്യത്തില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), ശരദ് പവാറിന്റെ എന്‍സിപി-എസ്പി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്നു.

അരവിന്ദ് കെജ്‌രിവാള്‍ മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തുന്നതിനെക്കുറിച്ച് ശിവസേനയും (യുബിടി) എന്‍സിപി-എസ്പിയും പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്റെ ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കായും അരവിന്ദ് കെജ്‌രിവാളും പ്രചാരണത്തിനൊരുങ്ങുകയാണ്. മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളാണുള്ളത്, നവംബര്‍ 20 നാണ് വോട്ടെടുപ്പ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ നേരിടാന്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമാണ് എഎപിയും എംവിഎയും.

ലോക്സഭാ തിരഞ്ഞെടുപ്പിനായി ഡല്‍ഹി, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ബ്ലോക്കിലെ ഏറ്റവും വലിയ ഘടകകക്ഷിയായ കോണ്‍ഗ്രസുമായി എഎപി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ പഞ്ചാബില്‍ തനിച്ചാണ് മത്സരിച്ചത്. അടുത്തിടെ ഹരിയാനയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *