
ബാംഗി: ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായി മംഗോളിയ. ഈ മോശം റെക്കോര്‍ഡ് ഐല്‍ ഓഫ് മാന്‍ ടീമുമായി പങ്കിടുകയാണ് മംഗോളിയ. ടി20 ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതയില്‍ സിംഗപ്പൂരിനെതിരായ മത്സരത്തില്‍ കേവലം 10 റണ്‍സിന് മംഗോളിയ എല്ലാവരും പുറത്തായി. 10 ഓവര്‍ മാത്രമാണ് ടീം ബാറ്റ് ചെയ്തത്. മറുപടി ബാറ്റിംഗില്‍ അഞ്ചാം പന്തില്‍ തന്നെ സിംഗപൂര്‍ വിജയിക്കുകയും ചെയ്തു. ഒരു വിക്കറ്റ് സിംഗിപ്പൂരിന് നഷ്ടമായിരുന്നു. ഐല്‍ ഓഫ് മാന്‍ കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നിനെതിരായ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായിരുന്നു.സിംഗപ്പൂരിന് വേണ്ടി ഹര്‍ഷ ഭരദ്വാജ് ആറ് വിക്കറ്റെടുത്തു. നാല് ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഭരദ്വാജ് വിട്ടുകൊടുതത്ത്.
ആദ്യ ഓവറില്‍ തന്നെ 17കാരന് രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. മംഗോളിയന്‍ നിരയില്‍ അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ നാല് സ്‌കോറുകളില്‍ മൂന്നും മംഗോളിയയുടെ അക്കൗണ്ടിലാണ്. രണ്ട് റണ്‍സ് വീതമെടുത്ത ഗാണ്ടംബെരേല്‍ ഗാന്‍ബോള്‍ഡ്, സോജാഖ്‌ളാന്‍ എന്നിവരാണ് മംഗോളിയയുടെ ടോപ് സ്‌കോറര്‍മാര്‍. പവര്‍ പ്ലേയില്‍ മാത്രം അഞ്ച് റണ്‍സിന് ഏഴ് വിക്കറ്റ് അവര്‍ക്ക് നഷ്ടമായിരുന്നു.