മലയാളികൾ ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനായി ഇത്രയധികം കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടി ചിത്രം ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്. 2007ൽ റിലീസ് ചെയ്ത ബിഗ് ബി ഹിറ്റായിരുന്നില്ല. എന്നാൽ പിന്നീട് സിനിമയിലെ ഒരു ഭാഗങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത് കൊണ്ടാടി. ഇതിനിടയിൽ 2017ൽ ബിലാൽ എന്ന ബിഗ് ബി രണ്ടാം ഭാഗം അമൽ നീരദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ 2024 ആയിട്ടും ചിത്രത്തിന്റെ ഷൂട്ടിങ് പോലും ആരംഭിച്ചിട്ടില്ല എന്നതാണ് സത്യം. ഇതിനിടയിൽ ബിലാലിനെപ്പറ്റി മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “ബിലാൽ എപ്പോൾ വരുമെന്ന് ചോദിച്ചാൽ അത് ബിലാലിനെ അറിയൂ എന്നാണ് ദുൽഖർ പറയുന്നത്. പക്ഷേ വരുമ്പോൾ അത് ഒന്നൊന്നര വരവായിരിക്കുമെന്നും ദുൽഖർ പറയുന്നു”.