
ദീപാവലി സ്‌പെഷ്യല്‍ ഓഫറുമായി ആമസോണ്‍. സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ ഇരട്ടി ലാഭത്തില്‍ വാങ്ങാം
ഫ്‌ളിപ് കാര്‍ട്ടിന് പിന്നാലെ ആമസോണും വിലക്കിഴിവുമായി എത്തിയിരിക്കുകയാണ്. ദീപാവലി സ്പെഷ്യല്‍ ഓഫറിലാണ് സന്തോഷം ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 29-നാണ് ഇത് അവസാനിക്കും. ഇലക്ട്രോണിക്സ് ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് കിടിലന്‍ വിലക്കുറവാണ് ഇപ്പോള്‍ ആമസോണില്‍. സ്മാര്‍ട്ട് സ്പീക്കറുകള്‍, വീഡിയോ സ്ട്രീമിംഗ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്.
ഡിസ്‌കൗണ്ട് വിലകള്‍ക്ക് പുറമേ, ഉപഭോക്താക്കള്‍ക്ക് കൂപ്പണ്‍ കിഴിവുകളും എക്സ്ചേഞ്ച് അല്ലെങ്കില്‍ ബാങ്ക് ഓഫറുകളും പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബോബികാര്‍ഡ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയില്‍ നിന്നുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 200 രൂപ വരെ അധിക കിഴിവുകള്‍ ലഭിക്കും. 9,000. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോക്താക്കള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് നേടാം.
ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് 4 കെ 6,999 രൂപയ്ക്ക് വാങ്ങാം. ആമസോണ്‍ വില്‍പ്പനയില്‍ ഇത് 3,299 രൂപ മാത്രമാണ്. ആമസോണ്‍ എക്കോ ഡോട്ട് 5,499 രുപയാണെങ്കില്‍ 3899 രൂപയ്ക്ക് വാങ്ങാനാകും. ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് ലൈറ്റിന്റെ യഥാര്‍ത്ഥ വില 3,999 രൂപയാണ്. ആമസോണില്‍ 1,599 മാത്രമേയുള്ളു. അവസരം നഷ്ട്ടപ്പെടുത്താതെ നിങ്ങളുടെ ഗാഡ്ജറ്റ് ഇന്ന് തന്നെ സ്വന്തമാക്കൂ.