മലയാള സിനിമയുടെ ഗിരിരാജൻ കോഴിക്ക് ഇന്ന് നാല്പതാം പിറന്നാൾ. 1984 ഒക്ടോബർ 25 നു ആലുവയിലാണ് ഷറഫ് യു ദീൻ എന്ന ഷറഫുദ്ദീന്റെ ജനനം. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന്റെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. എന്നാൽ സിനിമയില്‍ എത്തുന്നതിന് മുമ്പ് കാര്‍സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി നടൻ ജോലി ചെയ്തിട്ടുണ്ട്. കൂടാതെ “സീസന്‍സ് ഇന്ത്യ ഹോളിഡേസ്” എന്ന ഒരു ടൂറിസം സംരംഭം ആരംഭിക്കുകയും ചെയ്തു.
അതേസമയം, ഷറഫുദ്ദീന്റെ സിനിമ ജീവിതം മാറ്റി മറിച്ചത് 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ “ഗിരിരാജൻ കോഴി” എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി കൊമേഡിയൻ റോളുകൾ നടനെ തേടിയെത്തി. എന്നാൽ ഷറഫുദ്ദീനെന്ന നടനിലെ റേഞ്ച് മലയാളികൾ തിരിച്ചറിയുന്നത് അഞ്ചാം പതിരാ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ്. ഡോ. ബെഞ്ചമിൻ ലൂയിസായി താരം നിറഞ്ഞാടി. ഇതുവരെ കനത്ത ഒരു ഷറഫുദ്ദീനെയാണ് മലയാളികൾ അഞ്ചാം പാതിരയിൽ കണ്ടത്.
അമൽ നീരദിന്റെ ബൊഗൈൻവില്ലയാണ് ഷറഫുദ്ദീന്റെ ഒടുവിലിറങ്ങിയ ചിത്രം. കൂടാതെ സോർഗവാസൽ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തേക്കും അരങ്ങേറ്റം കുറിക്കാൻ താരം തയാറെടുക്കുകയാണ്.