സിംഗപ്പൂര്‍: കഴിഞ്ഞ ഒന്‍പതുമാസങ്ങളില്‍ സിംഗപ്പൂരിലെത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇന്തോനേഷ്യ, ചൈന തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷം സിംഗപ്പൂരില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. 13 ശതമാനം വര്‍ധനവനാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
വര്‍ഷാവസാന അവധി ദിവസങ്ങളില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് സിംഗപ്പൂര്‍. ഇത്തവണയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വന്‍ ഒരുക്കങ്ങളാണ് സിംഗപ്പൂര്‍ ചെയ്തിരിക്കുന്നത്. 2024 നവംബര്‍ 1 ന് ആരംഭിച്ച് 2025 ജനുവരി 31 ന് അവസാനിക്കുന്ന മൂന്ന് മാസത്തെ സിംഗപ്പൂര്‍ ഫെസ്റ്റിവലില്‍ ഈ വര്‍ഷം നാല് മുതല്‍ അഞ്ച് ദശലക്ഷം സന്ദര്‍ശകരെയാണ് സിംഗപ്പൂര്‍ പ്രതീക്ഷിക്കുന്നത്.
അതിഥികള്‍ക്കായി ഓര്‍ച്ചാര്‍ഡ് റോഡിലൂടെ ഓപ്പണ്‍ റൂഫ് ബസുകളുമുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളിലെന്നപോലെ ക്രിസ്മസ് വില്ലേജിലും അതിഥികളെ സ്വാഗതം ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി.