മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. “മെഗാസ്റ്റാർ മമ്മൂട്ടി” എന്നാണ് താരത്തെ ഇപ്പോഴും അഭിസംബോധന ചെയ്യാറുള്ളത്. തന്നെ ആദ്യമായി മെഗാസ്റ്റാറെന്ന് വിളിച്ചത് ദുബായ് മാധ്യമങ്ങളാണെന്നാണ് മമ്മൂട്ടി പല തവണ പറഞ്ഞിട്ടുള്ളത്. എന്നാൽ അങ്ങനെയല്ലെന്ന് നടൻ ശ്രീനിവാസൻ ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.
“മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെയാണ്. ദുബായിൽ ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവർക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. സ്റ്റേജിലേക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറഞ്ഞിട്ടേ വിളിക്കാവു എന്ന് മമ്മൂട്ടി പറഞ്ഞു. താൻ അത് കേട്ടതാണെന്നും ശ്രീനിവാസൻ പറയുന്നു”.