ഇന്ത്യാനോഷ്യയില്‍ ഐഫോണ്‍ 16 നിരോധിച്ചു. രാജ്യത്ത് ഐഫോണ്‍ 16 വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ വ്യവസായ മന്ത്രി അഗസ് ഗുമിവാങ് കര്‍താസസ്മിതയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത് വിദേശത്ത് നിന്ന് ഉപകരണം വാങ്ങുന്നതിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര മൊബൈല്‍ ഉപകരണ ഐഡന്റിറ്റി (IMEI) സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിട്ടില്ല. മാത്രമല്ല, ഇന്തോനേഷ്യയില്‍ ആപ്പിളിന്റെ നിക്ഷേപ പ്രതിബദ്ധത പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ 16 പ്രോ, ആപ്പിള്‍ വാച്ച് എന്നിവയുള്‍പ്പടെയാണ് നിരോധിച്ചിരിക്കുന്നത്.