International

ഇന്ത്യക്കാർക്ക് കൂടുതൽ വിസ ; ഇന്ത്യ – ജർമ്മനി ബന്ധം ശക്തമാകുന്നു

ഡൽഹി : ഇന്ത്യ ജർമനി ബന്ധം കൂടുതൽ ശക്തമാകുന്നു. ഇരു രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം 25 വർഷം വിജയകരമായി പൂർത്തിയായ സന്തോഷം പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ജർമനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തൊഴിൽ വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്കനുവദിക്കുന്ന വിസകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ് ജർമനി. തൊഴിൽ മേഖലകളിലേക്ക് വരുന്നവർക്ക് ജർമനി പ്രതിവർഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 20,000ത്തിൽനിന്ന് 90,000 മായി ഉയർത്താനാണ് ജർമനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും ജർമനിയും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസ ക്വാട്ട ഉയർത്താനുള്ള ജർമ്മനിയുടെ തീരുമാനം. ഇതെല്ലാം ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കുന്നുണ്ട്.

18ാ-മത് ഏഷ്യ-പെസഫിക് കോൺഫറൻസ് ഓഫ് ജർമൻ ബിസിനസ് 2024 ൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇതേ കുറിച്ച് പറ‍ഞ്ഞത് . നൂറുകണക്കിന് ജർമൻ കമ്പനികളാണ് ഇന്ത്യയിലുള്ളത്. ജർമനിയിൽ ഇന്ത്യൻ കമ്പനികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണ്.

വിദേശ നിക്ഷേപകർക്ക് ഇന്ത്യയുടെ വളർച്ചാ കഥയിൽ പങ്കാളികളാകാനും ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിലും ‘മേക്ക് ഫോർ ദ വേൾഡ്’ എന്ന പദ്ധതിയിലും ഭാഗമാകാനുള്ള ശരിയായ സമയമാണിത്. ഇന്ത്യയുടെ വളർച്ചയുടെ ജർമ്മനിയുടെ സാങ്കേതികവിദ്യ , നൂതനത്വവുമായും ഇന്ത്യ ഒന്നിക്കുമ്പോൾ അത് ലോകത്തിന്, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയ്ക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *