National

58.22 ശതമാനം പോളിങ്, മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് അവസാനിച്ചു

മഹാരാഷ്ട്ര; മഹാരാഷ്ട്രയിലെ 288 അസംബ്ലി സീറ്റുകളിലേക്കും 38 അസംബ്ലി സീറ്റുകളിലേക്കും ജാര്‍ഖണ്ഡിലെ രണ്ടാമത്തെയും അവസാന ഘട്ടത്തിലെയും വോട്ടെടുപ്പ് വൈകിട്ട് 6 ന് അവസാനിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം രണ്ടാം ഘട്ടത്തിലും അവസാന ഘട്ടത്തിലും ജാര്‍ഖണ്ഡില്‍ 67.59 ശതമാനം പോളിംഗ് രേഖപ്പെടുത്തി, മഹാരാഷ്ട്രയില്‍ 58.22 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ 23നാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മഹായുതി സഖ്യത്തില്‍ ബിജെപി 149 സീറ്റുകളിലും ശിവസേന 81 സീറ്റുകളിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 59 സീറ്റുകളിലും എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ മത്സരം നടന്നത്. പ്രതിപക്ഷത്തിന്റെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തില്‍ കോണ്‍ഗ്രസ് 101 സ്ഥാനാര്‍ത്ഥികളും ശിവസേന (യുബിടി) 95 സ്ഥാനാര്‍ത്ഥികളും എന്‍സിപി (എസ്പി) 86 സ്ഥാനാര്‍ത്ഥികളുമാണ് മത്സരിച്ചത്.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അജിത് പവാര്‍ വിഭാഗം (എന്‍സിപി), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വിജയിക്കുമെന്നാണ് തിരഞ്ഞെടുപ്പ് അവസാനത്തില്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ നിന്ന് മനസിലാകുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 288 ആയതിനാല്‍, സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ നേടേണ്ട ഭൂരിപക്ഷം 145 ആണ്. ഇത്തവണ മഹാരാഷ്ട്രയില്‍ വോട്ടിംഗ് ശതമാനം മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *