CinemaNewsSocial Media

അമ്മയായ ശേഷം കൂടുതൽ മനോഹരിയായി അമല പോൾ ; ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയ യുവ താരമാണ് അമല പോൾ. അമ്മയായതിന് ശേഷം കൂടുതൽ സമയവും നടി കുടുംബത്തോടൊപ്പമാണ് ചെലവിടുന്നത്. ഇപ്പോഴിതാ, കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ അമല പോൾ തന്നെ പങ്കുവച്ചിരിക്കുകയാണ്. ഭർത്താവ് ജഗദ് ദേശായിയാണ് അമലയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത്.

ബാലിയിലാണ് താരം ഇത്തവണ അവധി ആഘോഷിക്കുന്നത്. ചിത്രങ്ങൾ അതിവേഗം തന്നെ വൈറലാകുകയാണ്. ചിത്രങ്ങൾ വൈറലായതോടെ ആരാധകർ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായെന്നാണ് ആരാധകർ പറയുന്നത്.

കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ഇളൈയ്‌ എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. അതേസമയം, ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *