നവീന്റെ മരണം കേസ് അന്വേഷണത്തിന് പ്രത്യേക സംഘം; മേല്‍നോട്ട ചുമതല ജില്ലാ പോലീസ് മേധാവിക്ക്

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല നൽകിയിരിക്കുന്നത്. ഓരോ രണ്ടാഴ്ച്ച തോറും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നൽകുവാൻ നിർദേശമുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം നടത്തിയത്.

കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട അധ്യക്ഷ പി.പി ദിവ്യയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 29 ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. അതേസമയം റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത കഴിഞ്ഞ ദിവസം സർക്കാരിന് റിപ്പോർട്ട് സമ‍ർപ്പിച്ചിരുന്നു.

നിലവിൽ കേസന്വേഷിക്കുന്ന പോലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിൻ്റെ ഭാര്യാസഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments