55-മത് ഐഎഫ്എഫ്ഐ : ആടുജീവിതം, ഭ്രമയു​ഗം, ലെവൽക്രോസ്, മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യൻ പനോരമയിൽ

സ്വതന്ത്ര വീർ സവർക്കർ ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്

55-ാമത് ​ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ നാല് മലയാള സിനിമകള്‍ പ്രദർശിപ്പിക്കുന്നു. ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയു​ഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽനിന്ന് ജി​ഗർതണ്ട ഡബിൾ എക്സും തെലുങ്കിൽനിന്ന് കൽക്കി 2898 എ.ഡി എന്ന ചിത്രവും ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

മുഖ്യധാരാ സിനിമാ വിഭാ​ഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയുമുള്ളത്. സ്വതന്ത്ര വീർ സവർക്കർ ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്. ഘർ ജൈസാ കുഛ് ആണ് ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടന ചിത്രം. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

അതേസമയം, നോൺ ഫീച്ചർ വിഭാ​ഗത്തിൽ മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളില്ല. രാജ്യാന്തര ചലച്ചിത്രമേളയിൽ 25 ഫീച്ചർ ചിത്രങ്ങളും 20 നോൺ ഫീച്ചർ ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. ഫീച്ചർ വിഭാ​ഗത്തിലെ 25 സിനിമകൾ തിരഞ്ഞെടുത്തത് 384 ചിത്രങ്ങളിൽ നിന്നാണ്. 262 സിനിമകളിൽ നിന്നുമാണ് നോൺ ഫീച്ചർ വിഭാ​ഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments