മലയാള സിനിമയിലെ ശ്രദ്ധേയമായ യുവതാരമാണ് അനുശ്രീ. മലയാളത്തിന്റെ ശാലീന സുന്ദരി ഇന്ന് മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. 1990 ഒക്ടോബർ 24 നു കൊല്ലത്താണ് അനുശ്രീയുടെ ജനനം. ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളയുടേയും ശോഭയുടേയും ഇളയ മകളാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത “വിവൽ ആക്റ്റീവ് ഫെയർ ബിഗ് ബ്രേക്ക്” എന്ന റിയാലിറ്റി ഷോയാണ് അനുശ്രീയുടെ ജീവിതം മാറ്റി മറിച്ചത്.
ഇതിലൂടെയാണ് സംവിധായകൻ ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. തുടർന്ന് വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചു. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി.
അതേസമയം, പ്രായം 34 കഴിഞ്ഞെങ്കിലും താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തിന് വീട്ടുകാരുടെ നിർബന്ധമുണ്ടെന്നും തന്റെ സൗഹൃദങ്ങളുമായി ഒത്ത് പോകുന്ന ആളെ കണ്ടാൽ വിവാഹം ചെയ്യുമെന്നുമാണ് അനുശ്രീ പറയുന്നത്.