കടുത്ത സാമ്പത്തിക പ്രതിസന്ധി ; ‘കേരളീയം’ ഇത്തവണ ഇല്ല

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുവെന്ന് സർക്കാർ വിശദീകരണം

'കേരളീയം'
'കേരളീയം'

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുന്നുവെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം സർക്കാർ സംഘടിപ്പിച്ചത്. എല്ലാ വർഷവും കേരളീയം നടത്തുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.

കഴിഞ്ഞ കേരളീയം പരിപാടിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നു വന്നത്. ഇത്തവണ കേരളീയം ആദ്യം ഡിസംബറിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീടത് ജനുവരിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത, ആരോപണവിധേയയായ പി പി ദിവ്യ , പത്തനംതിട്ട , കണ്ണൂർ ജില്ലാ കമ്മറ്റികൾ തമ്മിലുള്ള അസ്വാരസ്യം, തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷത്തിന്റെ അവസ്ഥ ഇങ്ങനെ സംസ്ഥാനം സജീവമായി ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ മൗനം ഭുജിക്കുന്ന സർക്കാർ ഇപ്പോൾ കേരളീയം നടത്തിയാൽ അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയവും ഉണ്ടായേക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments