
അഴിമതി വിരുദ്ധപ്രവർത്തകയായ തനിക്ക് അഴിമതിയില്ലാതാക്കണം എന്നതായിരുന്നു ലക്ഷ്യം; കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ ന്യായീകരണ ക്യാപ്സ്യൂളിറക്കി പിപി ദിവ്യ
കണ്ണൂർ : അഴിമതി വിരുദ്ധപ്രവർത്തകയായ തനിക്ക് അഴിമതിയില്ലാതാക്കണം എന്നതായിരുന്നു ലക്ഷ്യം. കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ ന്യായീകരണ ക്യാപ്സ്യൂളിറക്കി പിപി ദിവ്യ. കണ്ണൂർ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് തലശ്ശേരി സെക്ഷൻ കോടതിയിൽ മുൻകൂർ ജാമ്യ ഹർജിക്ക് വേണ്ടിയുള്ള വാദത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എഡിഎമ്മിന്റെ പേരിൽ രണ്ട് പരാതികൾ കിട്ടി. അതിനാലാണ് പിപി ദിവ്യ പ്രതികരിച്ചത്. മുഖ്യമന്ത്രിയ്ക്ക് നൽകിയെന്ന് പറയുന്ന ടിവി പ്രശാന്തിന്റെ പരാതി പൊള്ളയെന്ന് തെളിവ് സഹിതം പുറത്ത് വന്നതാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് പിപി ദിവ്യയ്ക്ക് വേണ്ടി അഭിഭാഷകൻ കോടതിയിൽ ന്യായീകരണ ക്യാപ്സ്യൂളുമായി എത്തിയിരിക്കുന്നത്.
ഓരോ ഫയലുകളും ഓരോ ജീവിതങ്ങളെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ വാചകം കടമെടുത്താണ് പിപി ദിവ്യക്ക് വേണ്ടി കോടതിയിൽ അഭിഭാഷകൻ സംസാരിച്ചത്. തന്നെ അനൗദ്യോഗികമായാണ് പരിപാടിയിലേക്ക് കണ്ണൂർ കളക്ടർ ക്ഷണിച്ചതെന്നും , പരിപാടി നടക്കുന്ന ദിവസം താൻ അതുകൊണ്ടാണ് വന്നതെന്നും പിപി ദിവ്യ പറയുന്നു.
അതേ സമയം അഴിമതിക്കാരായ പ്രവർത്തകർ പലയിടങ്ങളിലും പ്രവർത്തിക്കുണ്ടെന്നും ചില ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണത ചൂണ്ടിക്കാണിക്കണമെന്നേ ഉണ്ടായിരുന്നുളളൂ എന്നും അതിന് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും വ്യക്തിഹത്യ ചെയ്യാൻ താൻ ശ്രമിച്ചില്ലെന്നുമാണ് പിപി ദിവ്യക്ക് വേണ്ടി അഭിഭാഷകൻ പറയാൻ ശ്രമിക്കുന്നത്.
അഴിമതിക്കെതിരെയാണ് താൻ പോരാടാൻ ശ്രമിച്ചതെന്നും , പ്രതിപക്ഷവും മാധ്യമങ്ങളും പറയുന്നത് ശരിയല്ലെന്നും താൻ അഴിമതി വിരുദ്ധപ്രവർത്തക പുരസ്കാരങ്ങൾ നേടിയ ആളാണെന്നും പി പി ദ്യവ്യയ്ക്ക് വേണ്ടി കോടതിൽ അഭിഭാഷകൻ വാദിച്ചു. പിപി ദിവ്യയുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് അംഗീകരിച്ച് കൊണ്ടായിരുന്നു വാദം.