
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ പ്രതിസന്ധിയിൽ. നവീൻ ബാബുവിനെ മോശക്കാരൻ ആക്കികൊണ്ടുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് തെളിഞ്ഞു. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൽ ഉള്ളത്. പ്രാദേശിക ചാനലില്‍ നിന്നും ദിവ്യ യാത്രയയപ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരികച്ചതായി മൊഴി. ഇതോടെ വിവിധ പ്രമുഖ മാധ്യമങ്ങൾക്ക് ദൃശ്യങ്ങള്‍ കൈമാറിയത് ദിവ്യ ആന്നെന്നു തെളിഞ്ഞിരിക്കുകയാണ്.
മാത്രമല്ല, പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിച്ചു നൽകുന്നതിൽ നവീൻ ബാബു മനഃപൂർവം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ തെളിവും മൊഴികളും ഒന്നും തന്നെ ഇതുവരെ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ലഭിച്ചിട്ടില്ല. ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നതിനും തെളിവുകൾ ഇല്ല. റോഡിൽ വളവ് ഉണ്ടെന്ന പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റ റിപ്പോർട്ടുകൾ തേടുക ആയിരുന്നു. ഭാവിയിൽ വീതി കൂട്ടും എന്നതിന്റെ പശ്ചാത്തലത്തിൽ പ്ലാനിംഗ് വിഭാഗം അനുകൂലിക്കുകയായിരുന്നു . എഡിഎം നിയമയുക്തമായാണ് ഇടപെട്ടത് എന്നാണ് മൊഴികൾ പറയുന്നത്. അതേസമയം, കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ സംഭവത്തില്‍ ഇതുവരെ മൊഴി നൽകിയിട്ടുമില്ല.