ക്ഷാമ ആശ്വാസം 3 ശതമാനം വർദ്ധിപ്പിച്ചതോടെ പെൻഷൻകാർക്ക് ലഭിക്കേണ്ടത് 40 മാസത്തെ കുടിശിക . 2021 ജൂലൈ 1 ന് ലഭിക്കേണ്ട 3 ശതമാനം ക്ഷാമആശ്വാസം ആണ് ബാലഗോപാൽ ഇന്നലെ പ്രഖ്യാപിച്ചത്.
2021 ജൂലൈ 1 മുതൽ 2024 ഒക്ടോബർ 30 വരെയുള്ള 40 മാസത്തെ കുടിശികയാണ് പെൻഷൻകാർക്ക് ലഭിക്കേണ്ടത്. 2021 ജനുവരിയിലെ 2 ശതമാനം ക്ഷാമ ആശ്വാസം പ്രഖ്യാപിച്ചപ്പോൾ അർഹതപ്പെട്ട 39 മാസത്തെ കുടിശിക നിഷേധിച്ചത് വിവാദം ആയിരുന്നു. ക്ഷാമ ആശ്വാസം പ്രഖ്യാപിക്കുമ്പോൾ കുടിശിക ഒരുമിച്ച് പെൻഷൻകാർക്ക് ലഭിക്കുന്നതാണ് പതിവ്.
ആറര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്ത് ഉള്ളത്. ഏറ്റവും കുറഞ്ഞ പെൻഷൻ 11500 രൂപയാണ്. കൂടിയ പെൻഷൻ 83400 രൂപയും. 39 മാസത്തെ കുടിശിക നിഷേധിച്ച ബാലഗോപാലിൻ്റെ നടപടിക്കെതിരെ പെൻഷൻകാർ സംസ്ഥാനത്ത് ഉടനീളം പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിച്ചു.
ലോക സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പെൻഷൻ സംഘടനകൾ ഈ വിഷയം ഉന്നയിച്ച് പ്രചരണവും നടത്തി. ദയനീയ പരാജയം ആയിരുന്നു ഇടത് മുന്നണിക്ക് ഉണ്ടായത്. കഴിഞ്ഞ തവണ 39 മാസത്തെ കുടിശിക നിഷേധിച്ചതു പോലെ 40 മാസത്തെ കുടിശിക ബാലഗോപാൽ നിഷേധിക്കുമോയെന്ന ആശങ്കയിലാണ് പെൻഷൻകാർ.
40 മാസത്തെ കുടിശികയായി പെൻഷൻകാർക്ക് 13,800രൂപ മുതൽ 1,00,080 രൂപ വരെ ലഭിക്കും. ഓരോ പെൻഷൻകാരനും 3 ശതമാനം ക്ഷാമ ആശ്വാസ വർധനവിലൂടെ 40 മാസത്തെ കുടിശികയായി ലഭിക്കേണ്ട തുക അറിയാം: അടിസ്ഥാന പെൻഷൻ, ക്ഷാമ ആശ്വാസം, 40 മാസത്തെ കുടിശിക എന്നീ ക്രമത്തിൽ
അടിസ്ഥാന പെൻഷൻ | ക്ഷാമ ആശ്വാസം (അടിസ്ഥാന പെൻഷൻ X 0.03) | 40 മാസത്തെ കുടിശിക |
11,500 | 345 | 13,800 |
18,000 | 540 | 21,600 |
24,400 | 732 | 29,280 |
28,500 | 855 | 34,200 |
37,300 | 1,119 | 44,760 |
45,900 | 1,377 | 55,080 |
53,500 | 1,605 | 64,200 |
59,600 | 1,788 | 71,520 |
63,000 | 1,890 | 75,600 |
74,200 | 2,226 | 89,040 |
77,500 | 2,325 | 93,000 |
83,400 | 2,502 | 1,00,080 |