സൽമാൻ ഖാന് ഭീഷണി സന്ദേശമയച്ചയാൾ പിടിയിൽ

ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ജംഷഡ്പൂരിലെ പച്ചക്കറി വില്പനക്കാരനായ ഷെയ്ഖ് ഹസൻ ആണ് അറസ്റ്റിലായത്. ഒക്ടോബർ 18 ന് മുംബൈ ട്രാഫിക് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചു. അതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം ഇയാൾ അയച്ചത്.

ജംഷഡ്പൂരിലെ ലോക്കൽ പോലീസിൻ്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയെന്ന് മുംബൈ പോലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പണം തന്നില്ലെങ്കിൽ സൽമാൻ ഖാൻ്റെ ജീവൻ അപകടത്തിലാകുമെന്നായിരുന്നു ആദ്യ ഭീഷണി സന്ദേശം. “ഇത് നിസ്സാരമായി കാണരുത്”, സൽമാൻ ഖാൻ ജീവിച്ചിരിക്കാനും ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, 5 കോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ, സൽമാൻ ഖാൻ്റെ അവസ്ഥ ബാബ സിദ്ദിഖിൻ്റെക്കാൾ മോശമാകുമെന്നായിരുന്നു പ്രതി സന്ദേശമയച്ചത്.

അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തനിക്ക് ബിഷ്ണോയ് സംഘവുമായി ബന്ധമില്ലെന്നും ക്ഷമിക്കണമെന്നും കാണിച്ച് മറ്റൊരു സന്ദേശം ഇയാൾ പോലീസിന് അയച്ചിരുന്നു. ഈയടുത്ത കാലത്താണ് സൽമാൻ ഖാൻ്റെ അടുത്ത സുഹൃത്തും എൻസിപി നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. തുടർന്ന് ഭീഷണികളെ അധികാരികൾ ഗൗരവമായി കണക്കുകയും, സൽമാന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

സിദ്ദിഖിൻ്റെ മരണത്തിന് തൊട്ടുപിന്നാലെ ബിഗ് ബോസ് 18-ലേക്ക് താരം തിരിച്ചെത്തി, വിഷമകരമായ സാഹചര്യങ്ങൾ കാരണം മടങ്ങിവരാൻ തനിക്ക് മടിയുണ്ടെന്നും എന്നാൽ തൻ്റെ ജോലി പ്രതിബദ്ധതകൾ നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും വെളിപ്പെടുത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് ഖാന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ലോറൻസ് ബിഷ്‌ണോയി സൽമാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോർട്ടുണ്ട്. ആറ് പേർക്കാണ് സൽമാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്‍ദാനം നൽകിയതെന്നാണ് റിപ്പോർട്ട്.

ഈ വർഷം ഏപ്രിലിൽ നടൻ്റെ ബാന്ദ്രയുടെ വീടിന് പുറത്ത് സംഘത്തിലെ അംഗങ്ങൾ എന്ന് സംശയിക്കുന്നവർ വെടിയുതിർത്തിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ്, നവി മുംബൈ പോലീസ് സൽമാനെ വധിക്കാനുള്ള ബിഷ്‌ണോയ് സംഘത്തിൻ്റെ ഗൂഢാലോചന കണ്ടെത്തിയിരുന്നു. ഇത് നടൻ്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് കാരണമായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments