തമിഴ് സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് “കങ്കുവ”. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബുക്ക് മൈ ഷോയില്‍ വമ്പൻ ബുക്കിങ് ആണ് നടക്കുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ ‘ഇന്ററസ്റ്’ ഇതിനോടകം ചിത്രം നേടിക്കഴിഞ്ഞു. നവംബർ 14ന് ‘കങ്കുവ’ തിയറ്ററുകളിൽ എത്തും.
‘കങ്കുവ’ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ആദ്യ ഭാഗം നവംബറിൽ റിലീസ് ചെയ്യും. 2023ൽ സംവിധായകൻ ശിവ സിനിമയുടെ പേരിന്റെ അർഥം വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ‘കങ്കുവ’ എന്നത് പുരാതനമായ ഒരു തമിഴ് വാക്കാണ്. അതിന്റെ അർഥം തീയെന്നും , ദഹിപ്പിക്കാൻ ശേഷിയുള്ളവനെന്നുമാണെന്ന് ശിവ വ്യക്തമാക്കിയിരുന്നു.
ബോബി ഡിയോൾ ഈ ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിൽ എത്തുന്നതായും, ചിത്രത്തിന്റെ മറ്റ് പല കഥാപാത്രങ്ങളും ഇപ്പോഴും പുറത്തു വന്നിട്ടില്ലന്നും റിപ്പോർട്ടുകളുണ്ട്. ഗ്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം തമിഴകത്തു നിന്ന് 1000 കോടി കളക്ഷൻ നേടുന്ന ആദ്യ സിനിമയാകുമോ എന്നതാണ് പ്രേക്ഷകരുടെ വലിയ ആകാംക്ഷ.