ന്യൂസിലൻഡ് v / s ഇന്ത്യ; രണ്ടാം റെസ്റ്റിനിറങ്ങിയ ഇന്ത്യയ്ക്ക് ഇനി കടമ്പകളേറെ

പൂനെ : ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലന്‍ഡിന് മെച്ചപ്പെട്ട തുടക്കം. ടോസ് നേടി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ ദിനം ലഞ്ചിന് പിരിയവേ, രണ്ട് വിക്കറ്റ് നഷ്ടത്തോടെ 92 റണ്‍സെന്ന നിലയിലായിരുന്നു. 47 റണ്‍സോടെ ഡെവോണ്‍ കോണ്‍വെയും, അഞ്ച് റണ്‍സുമായി കചിന്‍ രവീന്ദ്രയുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റന്‍ ടോം ലാഥമിന്‍റെയും വില്‍ യങിന്‍റെയും വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായിരിക്കുന്നത്. അശ്വിനാണ് രണ്ട് വിക്കറ്റും നേടിയത്.

ഇന്ത്യൻ പേസര്‍മാരായ ജസ്പ്രീത് ബുമ്രയെയും ആകാശ് ദീപിനെയും വളരെ ശ്രദ്ധയോടെയാണ് ന്യൂസിലാൻഡ് നേരിട്ടത്. പല തവണ
അടിപതറിയെങ്കിലും, ബുമ്രക്കും ആകാശ് ദീപിനും ഓപ്പണിംഗ് സ്പെല്ലില്‍ വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല. ഏഴാം ഓവർ ആയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അശ്വിനെ പന്ത് എറിയാൻ വിളിക്കുകയായിരുന്നു.

തന്‍റെ ആദ്യ ഓവറിൽ അഞ്ചാം പന്തില്‍ ന്യൂസിലൻഡിന്റെ ടോം ലാഥമിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കെണിയിലാക്കി ക്യാപ്റ്റന്‍റെ വിശ്വാസം രക്ഷിച്ചു. 32 റൺസിനായിരുന്നു ഓപ്പണിംഗ് വിക്കറ്റില്‍ ലാഥം-കോണ്‍വെ സഖ്യം ചേർന്നത്. വില്‍ യങും കോണ്‍വെ പിടിച്ചു നിന്നതോടെ, ക്യാപ്റ്റൻ രോഹിത് ശര്‍മ ആദ്യം വാഷിംഗ്ടണ്‍ സുന്ദറെയും ശേഷം രവീന്ദ്ര ജഡേജയ്ക്കും പന്ത് നൽകിയെങ്കിലും, ഇരുവർക്കും വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല. ഒടുവില്‍ 24-ാം ഓവറില്‍ അശ്വിന്‍റെ പന്ത് യങ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളില്‍ എത്തിയപ്പോൾ കിവീസ് സ്കോര്‍ ചെയ്തത് 76 റണ്‍സ്.

ടോസ് നേടിയ കിവീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റത്തോടെ ചില മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയത്തോടെ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കപ്പെട്ടു. ബെംഗളൂരു ടെസ്റ്റില്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചു. ബൗളിംഗ് നിരയില്‍ മുഹമ്മദ് സിറാജ് പുറത്തായത്തിനു പിന്നാലെ ആകാശ് ദീപ് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടി . സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനിൽ വന്നു. ന്യൂസിലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്‍റിക്ക് പകരം മിച്ചല്‍ സാന്‍റ്നറിനെ ടീമിൽ തിരഞ്ഞെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments