ജിഎസ്ടി വിഭാഗത്തിന്റെ റെയ്ഡ്; തൃശൂരിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം കണ്ടെടുത്തു; പരിശോധന തുടരുന്നു

തൃശൂർ : ജില്ലയിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും , ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും ജിഎസ്ടി വിഭാഗത്തിന്റെ വ്യാപക പരിശോധന തുടരുന്നു. ഇന്നലെ ആരംഭിച്ച പരിശോധനയിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണവും, രേഖകളും ഇതുവരെ പിടിച്ചെടുത്തതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു.

5 വർഷത്തെ നികുതി വെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയതെന്നും, ഇനിയും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

തൃശൂർ ജില്ലയിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലും നിന്നായി 700 ഓളം ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കുചേരുന്നുണ്ട്. മൊത്തം വ്യാപാര സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന എന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത നടക്കുന്ന ഏറ്റവും വലിയ റെയ്ഡാണ് ജിഎസ്ടി വിഭാഗം ഇപ്പോൾ നടത്തുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments