കാസർകോട് : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസിൽ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റു ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസിൽ വെച്ച് വിദ്യാനഗർ പോലീസ് ആണ് അറസ്റ്റ് ചെയതത്.
അറസ്റ്റിലായ ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ 3 കോടിയോളം രൂപയാണ് ജോലി വാഗ്ദാനം ചെയ്യ്ത് വിവിധ രീതിയിൽ തട്ടിയെടുത്തത് എന്നാണ് കണക്ക് കൂട്ടുന്നത്. ഏകദേശം 11 കേസുകളാണ് സച്ചിത റൈക്കെതിരെ ഉള്ളത്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ പലരില്‍ നിന്നായി വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായാണ് പരാതി.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെയാണ് പലർക്കും വാഗ്ദാനം ചെയ്തത്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ, ഡിവൈഎഫ്ഐ നേതാവെന്ന നിലയിലെ പ്രവർത്തന മികവിലെ വിശ്വാസ്യത നേടിയാണ് പലരെയും പറ്റിച്ചത്