നടൻ ബാലയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ പുതിയ വീഡിയോ പങ്ക് വച്ച് ബാലയുടെ മുൻ ഭാര്യ എലിസബത്ത്. കേൾക്കുന്ന വാർത്തകൾ പലതും തനിക്ക് വേദന നൽകുന്നുണ്ട്. പക്ഷേ അതിനെ കുറിച്ച് ഒന്നും തന്നെ പറയാൻ തനിക്ക് താൽപര്യമില്ല. താൻ തനിക്ക് ഏറ്റവും സന്തോഷകരമായ ഒരു കാര്യം പറയാനാണ് വന്നതെന്ന് വ്യക്തമാക്കിയാണ് വീഡിയോ തുടങ്ങിയത്.
“അഹമ്മദാബാദിലാണ് ഇപ്പോൾ ഞാൻ. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോൾ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവർ നന്ദി അറിയിച്ച് എന്റെ അടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി. ഇന്ന് എന്റെ ഡിപ്പാർട്ട്‌മെന്റിൽ വന്ന് എനിക്ക് കുറച്ച് ചോക്ലേറ്റ് സമ്മാനമായി തന്നു. സത്യത്തിൽ ഞാൻ ചെയ്തത് വളരെ ചെറിയൊരു കാര്യമായിരുന്നു. പക്ഷേ നമ്മൾ ചെയ്ത കാര്യത്തിന് തിരിച്ചു വന്നൊരാൾ നന്ദിപറയുന്നത് നമ്മെ സംബന്ധിച്ചടത്തോളം സന്തോഷം തരുന്ന കാര്യമാണ്. അതിനു മുൻപായി കുറച്ച് വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഹാപ്പിയാണ്” – എലിസബത്ത് പറഞ്ഞു. ഇതിനോടകം ഒന്നര ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ എലിസബത്തിന് പിന്തുണയുമായി എത്തുന്നത്.
അതേ സമയം കഴിഞ്ഞ ദിവസമാണ് നടൻ ബാലയുടെ വിവാഹം നടന്നത്. താരത്തിന്റെ മുറപ്പെണ്ണായ കോകിലയെയാണ് വിവാഹം ചെയ്തത്. ബാലയുടെ മൂന്നാമത്തെ മുൻ ഭാര്യയായിരുന്നു എലിസബത്ത്. അത് കൊണ്ട് തന്നെ എലിസബത്തിന്റെ വീഡിയോയിൽ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് പല കമന്റുകളും നിറയുന്നുണ്ട്.