സാധാരണയായി കുട്ടികളില്‍ കാലാവസ്ഥ മാറ്റത്തിനൊപ്പം കാണപ്പെടുന്ന ഒരു പനിയാണ് തക്കാളി പനി. വൈറസ് പരത്തുന്ന പനിയായതിനാല്‍ തന്നെ വളരെ പെട്ടെന്ന് പടര്‍ന്ന പിടിക്കാന്‍ സാധ്യതയുണ്ട്. തക്കാളി പോലെ ശരീരത്ത് കാണപ്പെടുന്ന ചെറിയ കുരുക്കളാണ് തക്കാളി പനിയെന്ന് പേര് വരാന്‍ കാരണം. ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ് എന്നാണ് ഈ രോഗത്തിന്‍രെ മെഡിക്കല്‍ നാമം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടികളുടെ കൈകളിലും കാലുകളിലും വായിലുമൊക്കെയാണ് കുരുക്കള്‍ കാണുന്നത്.
ചിക്കന്‍ പോക്‌സിന് സമാനമാണെങ്കിലും ചിക്കന്‍ പോക്‌സിനെ പോലെ ഗുരുതരമല്ലെന്നതാണ് തക്കാളി പനിയുടെ പ്രത്യേകത. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടതലായി കാണപ്പെടുന്നത്. ചിലപ്പോള്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികളിലും കാണപ്പെടും. കുട്ടികല്‍ക്ക് പനി, ഛര്‍ദ്ദി,ചൊറിച്ചില്‍,സന്ധി വേദന തുടങ്ങിയവയൊക്കെ ഈ സമയത്ത് കാണപ്പെടും. വിശപ്പില്ലായ്മയും വാശിയും ഈ സമയത്ത് കൂടുതലാകും.
വായില്‍ കുരുക്കളുള്ളതിനാല്‍ ഭക്ഷണം കഴിക്കാനാകില്ലെന്നത് രക്ഷിതാക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണ്ടാക്കുന്നതാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഈ സമയം ധാരാളം വെള്ളം കൊടുക്കേണ്ടത് അത്യാവിശ്യമാണ്. ജ്യൂസുകളോ, പെട്ടെന്ന് ദഹിക്കാവുന്ന ആഹാരങ്ങളോ കൊടുക്കാം. ഇളനീര്‍, തൈര് തുടങ്ങിയ ഈ സമയത്ത് വളരെ നല്ലതാണ്. തക്കാളി പനി ഒരിക്കല്‍ വന്നാല്‍ വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്. കുട്ടികളെ മറ്റ് കുട്ടികളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതും ഈ സമയത്ത് വളരെ അത്യാവിശ്യമാണ്. കുട്ടികളെ ഡോക്ടറെ കാണിക്കേണ്ടതും ചൊറിച്ചിലാനായുള്ള മരുന്നുകള്‍ക്കായി ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതും അത്യാവിശ്യമാണ്.