മഹാരാഷ്ട്ര; മഹാരാഷ്ട്രയില്‍ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് വിഭജനത്തില്‍ 85 സീറ്റുകളിലേയ്ക്ക് ശിവസേനയും ശരദ് പവാറിന്റെ നാഷണലിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും മത്സരിക്കും. ഇന്ന് ശിവസേന തങ്ങളുടെ 65 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടിരുന്നു.
ആദ്യ പട്ടികയില്‍ ഉദ്ധവ് താക്കറെ, ഡോംബിവാലിയില്‍ നിന്ന് ദിപേഷ് മഹാരെ, കല്യാണ്‍ റൂറലില്‍ നിന്ന് സുഭാഷ് ഭോയര്‍, ഒവാല മജിവാഡയില്‍ നിന്ന് നരേഷ് മനേര, കോപ്രി പച്ച്പഖാഡിയില്‍ നിന്ന് കേദാര്‍ ദിഗെ എന്നിവരാണുള്ളത്. മുന്‍ മന്ത്രി ആദിത്യ താക്കറെ മുംബൈയിലെ വോര്‍ലി മണ്ഡലത്തില്‍ മത്സരിക്കും.