സല്‍മാന്‍ഖാനോടുള്ള ബിഷ്‌ണോയി സംഘത്തിന്റെ ശത്രുത മതവികാരത്തെ സംബന്ധിച്ചുള്ളതാണെന്നും അതിനാല്‍ ബിഷ്‌ണോയി സമൂഹം മുഴുവന്‍ അക്കാര്യത്തില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിനൊപ്പമാണെന്ന് സംഘാഗവും ലോറന്‍സിന്‍രെ കുടുംബാംഗവുമായ രമേഷ് വ്യക്തമാക്കി. ഈ വിഷയത്തില്‍ സല്‍മാന്‍ മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷ്‌ണോയി സമൂഹം മുഴുവന്‍ ലോറന്‍സിനൊപ്പമാണ്. സല്‍മാന്‍ ചെയ്തത് തെറ്റാണ്. സല്‍മാന്‍ഖാന് എതിരെയുള്ള ഭീഷണികള്‍ സമുദായത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷ്ണ മൃഗത്തെ വേട്ടയാടപ്പെട്ടെന്ന കേസ് വന്നതൊടെയാണ് ബിഷ്‌മോയി സമൂഹം സല്‍മാന് എതിരാകുന്നത്. ബിഷ്‌ണോയി സംഘം പവിത്രമായി കാണുന്ന മൃഗമാണ് കൃഷ്ണമൃഗം. സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ കൊന്നുവെന്ന വാര്‍ത്ത ഓരോ ബിഷ്ണോയിയുടെയും രക്തം തിളച്ചുമറിയ്ക്കുകയായിരുന്നു.
കേസില്‍ സല്‍മാന്‍ ഖാന്‍ നേരത്തെ ബിഷ്ണോയ് സമുദായത്തിന് പണം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഞങ്ങള്‍ അത് വാങ്ങിയില്ല. ഞങ്ങളുടെ പവിത്രമായ ആരാധന വസ്തുവിനെ പണം കൊടുത്ത് വാങ്ങാനാകില്ല. മൃഗങ്ങളെ രക്ഷിക്കാന്‍ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്നവരാണ് ഞങ്ങളെന്നും അത് കൊണ്ട് തന്നെ ബിഷ്‌ണോയി സമൂഹം മുഴുവനും ലോറന്‍സിനെ എന്നും പിന്തുണയ്ക്കുമെന്നും തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതില്‍ സല്‍മാന്‍ഖാന്‍ മാപ്പ് പറയണമെന്നും രമേഷ് കൂട്ടിച്ചേര്‍ത്തു.