റെഡ്മി ടര്‍ബോ പുതിയ രണ്ട് മോഡലുകള്‍ക്കൂടി പുറത്തിറങ്ങുന്നു

റെഡ്മി രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ക്കൂടി പുറത്തിറക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടര്‍ബോ 4, ടര്‍ബോ 4 പ്രോ എന്നിവയാണ് പുറത്തിറക്കുന്നതെന്നാണ് സൂചന. ഏപ്രിലില്‍ ചൈനയില്‍ അവതരിപ്പിച്ച റെഡ്മി ടര്‍ബോ 3 യുടെ പിന്‍ഗാമിയായിട്ടാണ് റെഡ്മി ടര്‍ബോ 4 എത്തുന്നത്.

റെഡ്മി ടര്‍ബോ 4, ടര്‍ബോ 4 പ്രോ എന്നിവ 1.5 കെ ഫ്‌ലാറ്റ് ഡിസ്പ്ലേകളോടെയാകും പുറത്തിറങ്ങുന്നത്. റെഡ്മി ടര്‍ബോ 4, ടര്‍ബോ 4 പ്രോ ഹാന്‍ഡ്സെറ്റുകള്‍ക്ക് 6,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി ഉണ്ടാകും. പിന്‍ ക്യാമറ ലേ ഔട്ട് പഴയ റെഡ്മി മോഡലുകളില്‍ കാണുന്നതു പോലെയാകും. റെഡ്ഡ്മി ടര്‍ബോ 3യുടെ വില 23,000 ആയിരുന്നെങ്കില്‍ 12GB + 512GB, 16GB + 512GB, 16GB + 1TB എന്നീ വേരിയന്റുകളുടെ വില ഏകദേശം 28,0000 മുതല്‍ 32,000 രൂപ വരെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments