NationalPolitics

മഹാരാഷ്ട്രയില്‍ കന്നിയങ്കത്തിന് തയ്യാറായി രാജ് താക്കെറയുടെ മകന്‍ അമിത് താക്കെറ

മുംബൈ: മഹാരാഷ്ട്രയില്‍ കന്നിയങ്കത്തിന് മാറ്റുരയ്ക്കാന്‍ രാജ് താക്കെറയുടെ മകന്‍ അമിതും. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ അധ്യക്ഷനായ രാജ് താക്കെറയുടെ മകന്‍ അമിത് താക്കറെ ആദിത്യ താക്കെറയ്ക്കും ഉദ്ധവ് താക്കെറയ്ക്കും പിന്നാലെ കുടുംബത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ്. സെന്‍ട്രല്‍ മുംബൈയിലെ മാഹിം നിയമസഭാ സീറ്റില്‍ നിന്നാണ് തന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം അമിത് കുറിക്കുന്നത്.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കെറയുടെ മകന്‍ അമിത് താ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രകാരം സെന്‍ട്രല്‍ മുംബൈയിലെ മാഹിം നിയമസഭാ സീറ്റില്‍ നിന്നാണ് തന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കുന്നത്.

നവംബര്‍ 20ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എംഎന്‍എസ് പുറത്തിറക്കിയിരുന്നു. ഇതില്‍ പതിനാറ് സീറ്റുകള്‍ മുംബൈയിലാണ്. ഒരു തെരഞ്ഞെടുപ്പിലും ഇതുവരെ മത്സരിക്കാതിരുന്ന രാജ് താക്കെറയുടെ മകന്റെ കന്നിയങ്കം വിജയമാകുമോ എന്നത് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *