വയനാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമാണ് പുത്തുമലയിലെത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം, തന്റെ രാഷ്ട്രീയ പ്രചരണത്തിന് മുമ്പ് വയനാട്ടുകാർക്ക് വേണ്ടി കുറച്ച് സമയം എന്ന രീതിയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ.
വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരെ കൂട്ട സംസ്കരണം നടത്തിയ പുത്തുമലയിലെത്തി പ്രിയങ്ക ഗാന്ധി മരണപ്പെട്ടവർക്ക് വേണ്ടി പുഷ്പാർച്ചന നടത്തി. വയനാടിനെയും വയനാട്ടുകാരെയും കൈവിടില്ലെന്ന ഉറപ്പാണ് പ്രിയങ്ക ഗാന്ധി നൽകുന്നത്.