Kerala

പ്രിയങ്ക ഗാന്ധിയുടെ ആസ്തി 12 കോടി, ബാധ്യത 15.75 ലക്ഷം

വയനാട്: വയനാട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്ന പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തി. കോണ്‍ഗ്രസ് ആഘോഷമാക്കിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് നടന്നിരുന്നു. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ ആസ്തി 12 കോടിയാണെന്ന് പ്രിയങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ വാടക വരുമാനവും ബാങ്കുകളില്‍ നിന്നും മറ്റ് നിക്ഷേപങ്ങളില്‍ നിന്നുമുള്ള പലിശയും ഉള്‍പ്പെടുന്ന മൊത്തം വരുമാനം 46.39 ലക്ഷം രൂപയാണെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. 7.74 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളും ഇതില്‍ പെടുന്നു.

ന്യൂ ഡല്‍ഹിയിലെ മെഹ്റൗളി പ്രദേശത്തെ കൃഷിഭൂമിയുടെ രണ്ട് പകുതി ഓഹരികളും അതില്‍ സ്ഥിതിചെയ്യുന്ന ഒരു ഫാംഹൗസ് കെട്ടിടത്തിലെ പകുതി ഷെയറും ഉള്‍പ്പെടുന്നു. കൂടാതെ, ഷിംലയില്‍ പ്രിയങ്ക സ്വന്തമായി സമ്പാദിച്ച ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുണ്ട്. അതിന് നിലവില്‍ 5.63 കോടി രൂപയിലധികം വിലയുണ്ട്.

മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ വിവിധ തുകകളുടെ നിക്ഷേപം, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം, പിപിഎഫ്, ഹോണ്ട സിആര്‍വി കാര്‍, 4400 ഗ്രാമോളം സ്വര്‍ണ്ണവും പ്രിയങ്കയ്ക്ക് സ്വന്തമായിട്ടുണ്ട്. 2012-13 ആദായനികുതി പുനര്‍മൂല്യനിര്‍ണ്ണയ നടപടികളില്‍ 15 ലക്ഷത്തിലധികം നികുതി അടയ്ക്കാനുള്ളതിനാല്‍ 15.75 ലക്ഷം രൂപ ബാധ്യതയുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *