
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമർപ്പണം ആഘോഷമാക്കി കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നത്. വയനാടിനെ ഇളക്കി മറിച്ചാണ് കോൺഗ്രസിന്റെ റോഡ് ഷോ പുരോഗമിക്കുന്നത്. വയനാട് ന്യൂ ബസ് സ്റ്റാന്റിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്.
പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം കളറാക്കാൻ ദേശീയ നേതാക്കളടക്കമാണ് വയനാട്ടിൽ എത്തിയിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെല്ലാം തന്നെ മുൻ നിരയിലുണ്ട്. കൂടാതെ കോൺഗ്രസ് മുഖ്യമന്ത്രിമാരും വയനാടിനെ ആവേശത്തിലാഴ്ത്തി റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.