നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തങ്ങളുടെ ആദ്യ ലീഗ് പ്രഖ്യാപിച്ചു. ഷൂട്ടിംഗ് ലീഗ് ഓഫ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ഈ ഉദ്യമം ഷൂട്ടിങ്ങിലെ രാജ്യത്തെ ആദ്യത്തെ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ലീഗാണ്. കായികരംഗത്തിന്റെ ആഗോള ഗവേണിംഗ് ബോഡിയായ ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്റെ (ISSF) അംഗീകാരം ഇതിന് ലഭിച്ചിരുന്നു.
പാരീസ് ഒളിമ്പിക്സിലെ പ്രകടനത്തിന് ശേഷം ഷൂട്ടിങ്ങിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരു ലീഗ് ആരംഭിക്കാനുള്ള ശരിയായ നിമിഷം ഇതാണെന്ന് ഞങ്ങള്‍ കരുതിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ആദ്യമായി മൂന്ന് മെഡലുകള്‍ നേടി. അതിനാല്‍ തന്നെ അത്തരത്തിലുള്ളവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഇതിന് സാധിക്കുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.